വിജയക്കൊടി പാറിച്ചശേഷം ചന്ദ്രയാൻ 3 പേടകം വീണ്ടും ഭൂമിയിലേക്ക്, പുതിയ നീക്കത്തിന് തുടക്കമിട്ട് ഐഎസ്ആർഒ

വിജയക്കൊടി പാറിച്ചശേഷം ചന്ദ്രയാൻ 3 പേടകം വീണ്ടും ഭൂമിയിലേക്ക്, പുതിയ നീക്കത്തിന് തുടക്കമിട്ട് ഐഎസ്ആർഒ



ബെംഗളൂരു: ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായ ചന്ദ്രയാൻ 3 പേടകത്തെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചിറക്കാനൊരുങ്ങി ശാസ്ത്രജ്ഞർ. നിലവിൽ, തിരികെ ഭൂമിയിലേക്കുള്ള യാത്ര ലാൻഡർ ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിന്നാണ് പേടകത്തിന്റെ തിരിച്ചുവരവിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ഒരുക്കുന്നത്. നേരത്തെ ചന്ദ്രോപരിതലത്തിൽ നിന്നും ലാൻഡറിനെ എടുത്തുയർത്തി, അൽപം ദൂരെ മാറ്റി വീണ്ടും ഇറക്കിയ ഹോപ്പ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

പേടകത്തെ കൃത്യമായി തിരിച്ചെത്തിക്കുന്ന പ്രവർത്തനം അത്ര എളുപ്പമല്ലെന്ന് ശാസ്ത്രജ്ഞൻ അറിയിച്ചിട്ടുണ്ട്. അതേസമയം, ലാൻഡർ വിജയകരമായി ഭൂമിയിൽ തിരിച്ചെത്തുകയാണെങ്കിൽ കേവലം ഒരു പേടകത്തിൽ ചന്ദ്രനിൽ മനുഷ്യരെ കൊണ്ടുപോയി തിരിച്ചെത്തിക്കുന്ന സ്വപ്നത്തിന് ചിറകുമുളയ്ക്കും. ഒക്ടോബർ 9 മുതലാണ് ലാൻഡറിന്റെ തിരികയാത്രയ്ക്കുള്ള സജ്ജീകരണങ്ങൾ ആരംഭിച്ചത്.


ഓരോ ഘട്ടത്തിലും ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് അടുപ്പിക്കുന്ന പ്രവർത്തനം കൃത്യമായി രീതിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ, 1.5 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകം സ്ഥിതി ചെയ്യുന്നത്. 2023 ജൂലൈ 14ന് സതീഷിന്റെ ധവാൻ സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്ന പേടകം, ഓഗസ്റ്റ് 23നാണ് ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന മുഹൂർത്തം കൂടിയായിരുന്നു സോഫ്റ്റ് ലാൻഡിംഗ്.