ഇന്നറിയാം ജനവിധി; സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരരഞ്ഞെടുപ്പ് ഫലം ഇന്ന്

ഇന്നറിയാം ജനവിധി; സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരരഞ്ഞെടുപ്പ് ഫലം ഇന്ന്


ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്

photo - facebook

തിരുവനന്തപുരം : സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ആർക്കനുകൂലം എന്ന് ഇന്നറിയാം. രാവിലെ 10 ന് വിവിധ ജില്ലകളിലായി നടന്ന തദ്ദേശ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിക്കും.

പതിനാലു ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി ജനവിധി തേടിയത്. മത്സരിച്ചതിൽ 47 പേര്‍ സ്ത്രീകളായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫലത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 72.71 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തിയത്.