തൃശ്ശൂരിൽ ദേശീയപാതാ നിർമാണത്തിനിടെ അപകടം; ടാറിംഗ് വാഹനത്തിന് തീപിടിച്ചു

തൃശ്ശൂരിൽ ദേശീയപാതാ നിർമാണത്തിനിടെ അപകടം; ടാറിംഗ് വാഹനത്തിന് തീപിടിച്ചു


തൃശ്ശൂർ: തൃശ്ശൂരിൽ ദേശീയപാതാ നിർമ്മാണത്തിനിടെ അപകടം. കയ്പമംഗലത്ത് റോഡു പണിക്ക് കൊണ്ടുവന്ന വാഹനത്തിന് തീ പിടിച്ചു. കയ്പ്പമംഗലം 12 ൽ നിർദ്ദിഷ്ട ആറുവരി ദേശീയപാത 66 ന്റെ പണികൾക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു തീപ്പിടുത്തം . അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ രഞ്ജിത്തിന് കൈക്ക് പൊള്ളലേറ്റു.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തൊഴിലാളികളും ഫയർഫോഴ്സും മറ്റു ചേർന്ന് തീയണച്ചു. എന്നാൽ അപ്പോഴേക്കും ടാറിംഗ് മെഷീൻ പൂർണമായും കത്തിനശിച്ചു. കയ്പമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു.