മുഖ്യമന്ത്രിയുടെ ഗൺമാന്റെ വീട്ടിൽ പൊലീസ് സുരക്ഷ, സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, ജലപീരങ്കി

മുഖ്യമന്ത്രിയുടെ ഗൺമാന്റെ വീട്ടിൽ പൊലീസ് സുരക്ഷ, സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, ജലപീരങ്കിതിരുവനന്തപുരം : നവ കേരള സദസിനിടെ പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെയും എക്സോട്ടിലുള്ള പൊലീസുകാരൻ സന്ദീപിന്റെയും വീട്ടിൽ പൊലീസ് കാവൽ. യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷയൊരുക്കിയതെന്നാണ് വിശദീകരണം.

മുഖ്യമന്ത്രിയുടെ എക്സോട്ട് പൊലീസുകാരൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ബാരിക്കേഡുകൾ മറച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെ പൊലീസ് ലാത്തി വീശി. സ്ഥലത്ത് സിപിഎം പ്രവർത്തകരും സംഘം ചേർന്നിട്ടുണ്ട്.

മന്ത്രിസഭയുടെ ബസിന് നേരെ കരിങ്കൊടി കാട്ടുന്നവരെ പൊലീസും സി പി എം പ്രവർത്തകരും ചേർന്ന് കൈകാര്യം ചെയ്യുന്നത് നവകേരള സദസ്സിന്റെ തുടക്കം മുതൽ വിവാദമായിരുന്നു. ‘ജീവൻ രക്ഷാപ്രവർത്തനമെന്ന’ മുഖ്യമന്ത്രിയുടെ ന്യായീകരണത്തോടെ സമക്കാരെ വളഞ്ഞിട്ട് തല്ലുന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ സമരക്കാരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ യാത്രയുടെ കോ ഓർഡിനേഷൻ ചുമതല മാത്രമുള്ള ഗൺമാൻ, ക്രസമാധാന പ്രശ്നത്താൽ ഇടപെട്ടത് പൊലീസ് സേനയിലും ഭിന്നതക്ക് ഇടയാക്കിയിട്ടുണ്ട്.