സുരേഷ് ഗോപി പങ്കെടുത്ത പരിപാടിക്കിടെ യുവാവിന്റെ ആത്മഹത്യാശ്രമം

സുരേഷ് ഗോപി പങ്കെടുത്ത പരിപാടിക്കിടെ യുവാവിന്റെ ആത്മഹത്യാശ്രമം

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പങ്കെടുത്ത പരിപാടിക്കിടെ യുവാവിന്റെ ആത്മഹത്യാശ്രമം. തളിക്കുളം സ്വദേശി സുരേഷ് (43) ആണു ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശരീരമാസകലം മണ്ണെണ്ണയൊഴിച്ച് എത്തിയ സുരേഷ് പരിപാടിക്കിടയിലേക്ക് തള്ളിക്കയറിയ ശേഷം സ്വയം തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം.

കൂര്‍ക്കഞ്ചേരിയില്‍ നടന്ന ‘എസ്ജി കോഫി ടൈം’ എന്ന സംവാദ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. പരിപാടിക്കൊടുവില്‍ സുരേഷ് ഗോപി പുറത്തേക്കു പോകുന്നതിനിടെ സുരേഷ് ദേഹമാസകലം മണ്ണെണ്ണയൊഴിച്ചു ലൈറ്ററുമായി തള്ളിക്കയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ ലൈറ്റര്‍ തട്ടിത്തെറിപ്പിക്കുകയും ഇയാളെ പിടികൂടി പുറത്തേക്കു മാറ്റുകയും ചെയ്തു.