ഉളിയിൽ ഗവ.യു പി സ്കൂളിൽ നിർമ്മിച്ച മാതൃക പ്രി-സ്കൂൾ വർണ്ണ കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു

ഉളിയിൽ ഗവ.യു പി സ്കൂളിൽ നിർമ്മിച്ച മാതൃക പ്രി-സ്കൂൾ വർണ്ണ കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു


ഇരിട്ടി: പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉളിയിൽ ഗവ.യു പി സ്കൂളിൽ നിർമ്മിച്ച  മാതൃക പ്രി-സ്കൂൾ വർണ്ണ കൂടാരം പദ്ധതി സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.  പാർക്ക് നഗരസഭ അധ്യക്ഷ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി.കെ. ഫസീല അധ്യക്ഷയായി.
എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ. രമേശൻ കാടൂർ , എ ഇ ഒ ഓഫിസ് ജൂണിയർ സുപ്രണ്ട് കെ.ശ്രീകാന്ത്, കെ. മുഹമ്മദ്
നഗരസഭാ കൗൺസിലർമാരായ കോമ്പിൽ അബ്ദുൾ ഖാദർ, ടി.കെ. ഷരീഫ , പ്രധാനദ്ധ്യാപകൻ എം.സുജിത്ത്, എസ് എം സി ചെയർമാൻ കെ.സി. സുരേഷ് ബാബു, പി ടി എ പ്രസിഡന്റ് ആർ.കെ. മുജീബ്, രജനി,  സ്കൂൾ ലീഡർ ഹനീൻ ആസാദ്, എൻ. ശശീധരൻ , സി. ഇസ്മായിൽ, ടി.കെ. സത്താർ, എൻ.വി.ബാലകൃഷ്ണൻ ,സി.എം. നസീർ , വി.എം. സാജിത, സി ആർ സി കോർഡിനേറ്റർ പി. പ്രസീത, ബേബി മനോജ ടീച്ചർ, കെ.സുമ, പി.വി. രജീഷ്, അബ്ദുൾ വാഹിദ്, എം. ശ്രീജ, എന്നിവർ സംസാരിച്ചു. പൊതു വിദ്യാഭ്യാസ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും പൊതുജനങ്ങളിൽ നിന്ന് സ്വരൂപിച്ച ഫണ്ടുൾപ്പടെ 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതി നിർമ്മാണം പൂർത്തിയാക്കിയത്