കുളിക്കുന്നതിനിടെ ചൂട് വെള്ളം ദേഹത്ത് മറിഞ്ഞ് മട്ടന്നൂരിൽ വിദ്യാർത്ഥിനി മരണപ്പെട്ടു

കുളിക്കുന്നതിനിടെ ചൂട് വെള്ളം ദേഹത്ത് മറിഞ്ഞ് വിദ്യാർത്ഥിനി മരണപ്പെട്ടു

മട്ടന്നൂര്‍: കുളിക്കുന്നതിനിടെ ചൂട് വെള്ളം ദേഹത്ത്മറിഞ്ഞ് വിദ്യാർത്ഥിനി   മരണപ്പെട്ടു. കൊക്കയിലെ ഷഫീക്ക്- റഹ്യ്യാനത്ത് ദമ്പതികളുടെ   മകള്‍ ഷെന്‍സ ഷഫീക്കാണ് മരണപ്പെട്ടത്. 
കുളിക്കുന്നതിനിടെ ചൂട് വെള്ളം മറിഞ്ഞ് പൊള്ളലേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സഹോദരി : റിസ്‌വ. 
മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ. യു.പി. സ്‌കൂള്‍ കെ.ജി. വിദ്യാര്‍ത്ഥിനിയാണ്. വെള്ളിയാഴ്ച വിദ്യാലയത്തിന് അവധി പ്രഖ്യാപിച്ചു.