
കോഴിക്കോട്: ഓര്‍ക്കാട്ടേരിയിലെ യുവതിയുടെ മരണം ഗാര്‍ഹിക പീഡനം കാരമമെന്ന് ബന്ധുക്കള്‍. യുവതിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങല്‍ പുറത്തുവന്നു. ഷബ്‌ന എന്ന യുവതിയാണ് കഴിഞ്ഞ തിങ്കളാഴ്ച്ച ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ജീവനൊടുക്കിയത്. യുവതിയുടെ ബന്ധുക്കള്‍ ഷബ്‌നയുടെ ഭര്‍ത്താവിനെതിരെയാണ് പരാതി നല്‍കിയത്. ഉമ്മയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് ഷബ്‌നയുടെ മകള്‍ പറഞ്ഞു.
ഇറങ്ങിപൊയ്‌ക്കോ, ഇവിടെ നിനക്ക് ഒരു അവകാശവുമില്ല' എന്ന് പറഞ്ഞ് ഷബ്‌നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിച്ചെന്നാണ് ഷബ്‌നയുടെ ഉമ്മയുടെ വാക്കുകള്‍. ഈ കാര്യം വിളിച്ചറിയിച്ചപ്പോള്‍ ഞങ്ങളെല്ലാവരും ഒപ്പമുണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചതായും ഉമ്മ പറയുന്നു. അവിടെ മകളുടെ സഹായത്തിനായി ആരുമില്ലായിരുന്നു. അവര്‍ ഇവിടെ വന്ന് നാണം കെടുത്തുമോയെന്ന പേടികാരണമാണ് അവള്‍ ജീവനൊടുക്കിയത്.
ടിവിയിലൊക്കെ ജീവനൊടുക്കിയ വാര്‍ത്ത കാണുമ്പോള്‍ ഇതെന്തിനാ മരിച്ചതെന്നാണ് അവള്‍ പറയാറ്. അവള്‍ക്കതൊക്കെ പേടിയായിരുന്നു. പെട്ടെന്നവളുടെ മനസ്സ് മാറിയെന്ന് ഉമ്മ പറഞ്ഞു.
10 വര്‍ഷമായി ഷബ്‌നയുടെ വിവാഹം കഴിഞ്ഞട്ട്. അസുഖം കൊണ്ട് ബുദ്ധിമുട്ടുമ്പോഴും അവര്‍ അവള്‍ക്കൊരു സൈ്വര്യവും നല്‍കിയില്ല. സ്വര്‍ണത്തിനെ കുറിച്ച് ചോദിച്ചാല്‍ ബന്ധം മുറിയുമെന്ന് ഭര്‍ത്താവ് പറഞ്ഞു.