കൂട്ടുകാർക്ക് സന്ദേശമയച്ചു, പ്ലസ് ടു വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്കൂട്ടുകാർക്ക് സന്ദേശമയച്ചു, പ്ലസ് ടു വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്


കോഴിക്കോട്: കൊയിലാണ്ടിയിൽ പ്ലസ് ടു വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ മാരിസ്വാമിയുടെയും റാണിയുടെയും മകൾ മുത്തുലക്ഷ്മിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് കാണാതായ മുത്തുലക്ഷ്മിയെ അർധരാത്രിയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രിക്കച്ചവടക്കാരാണ് മുത്തുലക്ഷ്മിയുടെ മാതാപിതാക്കൾ. വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കുട്ടിയെ അലട്ടിയിരുന്നെന്നും ജീവനൊടുക്കുമെന്ന് കൂട്ടുകാർക്ക് സന്ദേശമയച്ചിരുന്നെന്നും പൊലീസ് പറയുന്നു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056).