

നിങ്ങൾ ഇനിയും നിങ്ങളുടെ ആധാർ കാർഡ് പുതുക്കിയില്ലേ. എങ്കിൽ സൗജന്യമായി ആധാർ പുതുക്കാൻ ഇനി നിങ്ങളുടെ മുൻപിലുള്ളത് വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ്. നിലവിൽ ഡിസംബർ 14 വരെയാണ് ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
10 വർഷം പഴക്കമുള്ള ആധാർ കാർഡുകൾ നിർബന്ധമായും പുതുക്കണമെന്നാണ് നിർദ്ദേശം. ഡിസംബർ 14 ന് ശേഷമാണ് കാർഡ് പുതുക്കുന്നത് എങ്കിൽ അതിന് പണം നൽകേണ്ടിവരും. അഡ്രസ്സ്, ഫോൺ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയവയെല്ലാം ആധാർ കാർഡിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.
എന്നാൽ ആധാർ കേന്ദ്രങ്ങളിൽ പോയി മാത്രമേ ഫോട്ടോ ബയോമെട്രിക്,ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ. http://uidai.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.
ഡിസംബർ 14ന് ശേഷമാണ് ആധാർക്കുന്നത് എങ്കിൽ 50 രൂപചാർജ് നൽകേണ്ടിവരും.ആധാർ അപ്ഡേറ്റ് ചെയ്യാൻ മൈ ആധാർ പോർട്ടലിലൂടെ മാത്രമാണ് സാധിക്കുക എന്ന യു ഐ ഡി എ ഐ അറിയിച്ചിട്ടുണ്ട്.