പഴയങ്ങാടി രാമപുരത്ത് ചരക്കുലോറിയിടിച്ച് വയോധിക മരിച്ചു

പഴയങ്ങാടി രാമപുരത്ത് ചരക്കുലോറിയിടിച്ച് വയോധിക മരിച്ചു
പഴയങ്ങാടി: രാമപുരത്ത് ചരക്ക് ലോറി ഇടിച്ച് വയോധിക മരിച്ചു.അതിയടം പാ ലോട്ടുകാവിന് സമീപത്തെ മഞ്ഞേരി ദാമോദരൻ്റെ ഭാര്യ ചേണിചേരി ചെറുവരീക്കൽ ഭാർഗവി (76) യാണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.ബുധനാഴ്ചഉച്ചയ്ക്ക്
12:30 ഓടെയാണ് അപകടം നടന്നത്.

പിലാത്തറ-പഴയങ്ങാടി കെഎസ്ടിപി റോഡ് മുറിച്ച് കടക്കുമ്പോൾ ആണ് അപകടം. കർണാടകയിലെ ബെൽഗാമിൽ നിന്ന് പഞ്ചസാരയുമായി കൊച്ചിയിലേക്ക് പോകുകയാരുന്ന ചരക്ക് ലോറിയാണ് അപകടത്തിന് ഇടയാക്കിയത്.
രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് വയോധികയെ ചരക്ക് ലോറി ഇടിച്ചത്.ലോറിയുടെ അടിയിൽ കുടുങ്ങി പോയ വയോധികയെ പഴയങ്ങാടി,പരിയാരം പോലീസ് എത്തിയാണ് പുറത്തെടുത്തത്.
പയ്യന്നൂരിൽ നിന്ന് അഗ്നിശമന സേനയും അപകട സ്ഥലത്തെത്തിയിരുന്നു.അപകടത്തിൽപ്പെട്ട വയോധികയെ തിരിച്ചറിഞ്ഞിച്ചിരുന്നില്ല.

പിന്നീട് ബന്ധുക്കൾ സംഭവസ്ഥലത്തെത്തി തിരിച്ചറിയുകയായിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണുർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ
. മക്കൾ: റീന, ശ്രീജ, ഷിനി