ബംഗളുരു: മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കൊല്ലപ്പെട്ടത്. കർണാടക ശിവമോഗയിലാണ് സംഭവം. സംഭവത്തിൽ ഒരാളെ പൊലിസ് പിടികൂടിയിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം.
ടാപ്പിംഗ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സിജു. ഇദ്ദേഹത്തിന് ഒപ്പം ജോലി ചെയ്തിരുന്നയാളാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.