യു .പി.ഐ ട്രാൻസ്ഫര്‍ പരിധി ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി

യു .പി.ഐ ട്രാൻസ്ഫര്‍ പരിധി ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി

യു.പി.ഐ ട്രാൻസ്ഫര്‍ പരിധി ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. നേരത്തെയുണ്ടായിരുന്ന ഒരു ലക്ഷം രൂപയെന്ന പരിധി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയത്.

റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ നയ അവലോകനത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആയിരുന്നു ഈ മാറ്റം പ്രഖ്യാപിച്ചത്.

എന്നാല്‍, ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പണമിടപാടുകള്‍ക്ക് മാത്രമാണ് പുതിയ പരിധി ബാധകം.

“വിവിധ വിഭാഗങ്ങളിലെ യുപിഐ ഇടപാടുകള്‍ക്കുള്ള പരിധി കാലാകാലങ്ങളില്‍ അവലോകനം ചെയ്യുന്നുണ്ട്. ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പണമടയ്ക്കുന്നതിനുള്ള യുപിഐ ഇടപാട് പരിധി ഓരോ ഇടപാടിനും ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്താൻ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. -മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി) പ്രഖ്യാപന വേളയില്‍, അദ്ദേഹം പറഞ്ഞു,