ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ കുടുങ്ങി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ കുടുങ്ങി ഡോക്ടര്‍ക്ക് ദാരുണാന്ത്യം


കോഴിക്കോട്:  ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ കുടുങ്ങി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ റീജനല്‍ പബ്ലിക് ഹെല്‍ത് ലാബിലെ കണ്‍സല്‍റ്റന്റ് കോവൂര്‍ പാലാഴി എംഎല്‍എ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ എം സുജാതയാണ് (54) മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തേകാലോടെയാണ് അപകടം.

കണ്ണൂരിലേക്കു പോകാനായി സ്റ്റേഷനിലെത്തിയതായിരുന്നു ഇവര്‍. ഈ സമയം എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് അവിടെ നിന്ന് പുറപ്പെടാന്‍ തുടങ്ങിയിരുന്നു. കയറാന്‍ നോക്കിയപ്പോള്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ തടഞ്ഞ് ഡോക്ടറെ ബെഞ്ചിലിരുത്തി. പെട്ടെന്ന് ട്രെയിന്‍ പതുക്കെയായത് കണ്ട് ഇവര്‍ ഓടി കയറാന്‍ ശ്രമിച്ചു.