കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം; വിഎച്ച്എസ്‍സി, ഹയർസെക്കന്ററി ഉൾപ്പെടെ സ്കൂളുകൾക്ക് നാളെ അവധി


കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം; വിഎച്ച്എസ്‍സി, ഹയർസെക്കന്ററി ഉൾപ്പെടെ സ്കൂളുകൾക്ക് നാളെ അവധി


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.  റവന്യു ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് വിദ്യാഭ്യാസ ഉപഡയറക്ടർ അവധി നൽകിയിരിക്കുന്നത്. വിഎച്ച്എസ്‍സി, ഹയർ സെക്കന്ററി സ്കൂളുകൾക്കും അവധി ബാധകമാണ്. 

കലോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബർ അഞ്ചിന്  രാവിലെ 11-മണിക്ക് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. 309 ഇനങ്ങളിലായി 17 ഉപജില്ലകളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർത്ഥിക‍ളാണ് കലോത്സവത്തിൽ പങ്കെടുക്കാനായി പേരാമ്പ്രയിലെത്തിയിരിക്കുന്നത്. 

ഡിസംബർ അഞ്ച് മുതലാണ് സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചത്. പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളിലായി 19 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. പേരാമ്പ്ര എച്ച്എസ്എസ്, ദക്ഷിണാമൂർത്തി ഹാൾ, ജിയുപിഎസ് പേരാമ്പ്ര, ബഡ്സ് സ്കൂൾ, ദാറുന്നുജും ആർട് ആന്റ് സയൻസ് കോളേജ്,  എൻ.ഐ.എം എൽ.പി സ്കൂൾ, സെന്റ് ഫ്രാൻസിസ് ഇം​ഗ്ലീഷ് മീഡിയം ഹെെസ്കൂൾ, സികെജിഎം ​ഗവ കോളേജ് എന്നിവിടങ്ങളിലാണ് വേദികൾ.