മട്ടന്നൂരില്‍ വ്യാപാരി സമ്മേളനം നാളെ രണ്ടുമണി വരെ കടമുടക്കം

മട്ടന്നൂരില്‍ വ്യാപാരി സമ്മേളനം നാളെ രണ്ടുമണി വരെ കടമുടക്കം


മട്ടന്നൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂര്‍ യൂണിറ്റ് സമ്മേളനം ചൊവ്വാഴ്ച കാലത്ത് 9 മണി മുതല്‍ മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടക്കും.
സംസ്ഥാന ജനറല്‍സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. സി.എച്ച്. സക്കറിയ ഹാജി അധ്യക്ഷതവഹിക്കും. നഗരസഭാ ചെയര്‍മാന്‍ എന്‍. ഷാജിത്ത് മാസ്റ്റര്‍ മുഖ്യാതിഥി ആയിരിക്കും. 
നാളെ ഉച്ചക്ക് രണ്ടുമണി വരെ മട്ടന്നൂരില്‍ കടമുടക്കമായിരിക്കുമെന്ന് ഭാരവാഹികളായ മുസ്തഫ ദാവാരി, പി.വി. സുധേഷ്, സി.എച്ച്. സക്കറിയ ഹാജി, കെ.വി. ഹേമന്ദ്കുമാര്‍, യു. ഷംസുദ്ദീന്‍, ഡി. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ അറിയിച്ചു.