ജനുവരി 24ന് സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് :ഇരിട്ടി എം ജി കോളേജിൽ പ്രചാരണ പരിപാടി സംഘടിപ്പിച്ചു

ജനുവരി 24ന് സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് :ഇരിട്ടി എം ജി കോളേജിൽ പ്രചാരണ പരിപാടി സംഘടിപ്പിച്ചു

ഇരിട്ടി: ജനുവരി 24ന്  സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിന്റെ  ഭാഗമായി ഇരിട്ടി എം ജി കോളേജ് അധ്യാപക -  അനധ്യാപക ജീവനക്കാരും പണിമുടക്കും. ഇതിന്റെ ഭാഗമായി കോളേജ് ഓഫീസിനു മുന്നിൽ നടത്തിയ പ്രചാരണ പരിപാടി ഡി സി സി ജനറൽ സെക്രട്ടറി പി. കെ. സതീശൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രഫസർ സെബിൻ ജോർജ്, ഡോ. ആർ.  ബിജുമോൻ, ഡോ.കെ.  അനീഷ് കുമാർ, അസി.പ്രൊ. ഇ. രജീഷ്, കെ.സുമേഷ് കുമാർ, ഇ. പത്മൻ, കെ. സൂറത്ത്, പി. പ്രിയങ്ക, പി.വി. മായ, ജിംലി മാനുവൽ എന്നിവർ സംസാരിച്ചു.