പാലക്കാട് കോട്ടായിയിൽ 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു; കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ

പാലക്കാട് കോട്ടായിയിൽ 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു; കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ

പാലക്കാട്: പാലക്കാട് കോട്ടായിയിൽ 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു. കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിയംകോട് മേക്കോൺ സുരേഷിന്റെ ഭാര്യ വിൻസി (37) ആണ് മരിച്ചത്. ​ഗുരുതരാവസ്ഥയിലായിരുന്ന മൂന്നു വയസുകാരി മകളെ തൃശൂർ മെഡി.കോളജിലേക്ക് മാറ്റി. 10 ദിവസം മുമ്പാണ് വിഷം കഴിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.