കണ്ണൂരിൽ 6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മീന്‍പിടുത്ത തൊഴിലാളി റിമാന്‍ഡില്‍

കണ്ണൂരിൽ 6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മീന്‍പിടുത്ത തൊഴിലാളി റിമാന്‍ഡില്‍


കണ്ണൂര്‍:  കണ്ണൂര്‍ നഗരത്തില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ ആറുവയസുളള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ മീന്‍പിടുത്ത തൊഴിലാളിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പൊന്നാനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനും ആയിക്കരയിലെ മീന്‍പിടുത്ത തൊഴിലാളിയുമായ വി പി ഫൈസലിനെ(61)യാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ ടൗണില്‍ ആക്രി സാധനങ്ങള്‍ പെറുക്കി ജീവിക്കുന്ന ആസാം സ്വദേശിയുടെ മകളെയാണ് ഫൈസല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്