കേളകം: 2023 - 24 വർഷത്തെ ക്ഷീര വികസന വകുപ്പിൻ്റെ കണ്ണൂർ ജില്ലയിലെ മികച്ച ആപ്കോസ് സംഘമായി കേളകം ക്ഷീരോത്പാദക സഹകരണ സംഘം തെരഞ്ഞെടുക്കപ്പെട്ടു. 1996 കേളകത്ത് പ്രവർത്തനം ആരംഭിച്ച്  പ്രതിദിനം 2000 ലിറ്റർ പാൽ സംഭരണം സംഘം നടത്തി വരുന്നു. കർഷകരുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനും സംഘം മുൻപന്തിയിലാണ്. 2024 ഫെബ്രുവരി 6 ചെവ്വാഴ്ച ചെറുതാഴത്ത് വെച്ച് നടക്കുന്ന ജില്ലാ ക്ഷീര സംഗമത്തിൽ വെച്ച് അവാർഡ് ഏറ്റുവാങ്ങുമെന്ന് സംഘം ഭരണ സമിതി അംഗങ്ങൾ പറഞ്ഞു.