കുടകിലെ കൊട്ടമുടി മർക്കസ് കോളേജ് കെട്ടിടോൽഘാടനം വ്യാഴാഴ്ച

കുടകിലെ കൊട്ടമുടി മർക്കസ് 
കോളേജ് കെട്ടിടോൽഘാടനം വ്യാഴാഴ്ച 
ഇരിട്ടി: കുടക് ജില്ലയിലെ കൊട്ടമുടി മർക്കസുൽ ഹിദായയുടെ കീഴിൽ പണികഴിപ്പിച്ച മർക്കസ് ഹലീമ ഫസ്റ്റ് ഗ്രേഡ് കോളേജിൻ്റെ കെട്ടിടോൽഘാടനം 25ന് വ്യാഴാഴ്ച  ഉച്ചക്ക് ഒരു മണിക്ക് കർണ്ണാടകാ  മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവ്വഹിക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ മുഖ്യാതിഥിയാവും. കുടക് ജയ്യത്തുൽ ഉലമാ പ്രസിഡൻ്റ് സയ്യിദ് ശിഹാബുദ്ദിൻ അൽഹൈദ്രോസി, നിയമസഭ സ്പീക്കർ യു.ടി. കാദർ, മന്ത്രിമാരായ ബസോരാജ്, ഭൈരതി സുരേഷ്, നാഗേന്ദ്ര, എസ്.വൈ.എസ്.പ്രസിഡൻ്റ് ഡോ. അബ്ദുൾ ഹക്കിം അസ്ഹരി എന്നിവർ പങ്കെടുക്കും.