മുന്നിലും പിന്നിലും സിആർപിഎഫ് സുരക്ഷ; ഗവർണർക്ക് നേരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി

മുന്നിലും പിന്നിലും സിആർപിഎഫ് സുരക്ഷ; ഗവർണർക്ക് നേരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി വീണ്ടും എസ്എഫ്ഐ. കളമശ്ശേരിയിൽ വച്ചാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്.നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ Z+ കാറ്റഗറി സുരക്ഷയോടെയുള്ള ആദ്യ യാത്രയായിരുന്നു ഇത്. ഗവർണറുടെ വാഹനത്തിനുള്ളിലും വാഹനവ്യൂഹത്തിന് മുന്നിലും പിന്നിലുമായി സിആർപിഎഫ് സുരക്ഷയൊരുക്കി. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഗവർണർ അവിടെനിന്ന് റോഡ് മാർഗം കോസ്റ്റ് ഗാർഡ് ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. ഈ യാത്രക്കിടെയായിരുന്നു പ്രതിഷേധം. രാത്രി ഗവർണർ തങ്ങുക ഗസ്റ്റ് ഹൗസിലാണ്.

കളമശ്ശേരിയിൽ ഗവർണറെ കരിങ്കൊടി കാണിക്കാൻ എസ്.എഫ്.ഐ പ്രവർത്തകർ എത്തിയിരുന്നു. പിരിഞ്ഞു പോയില്ലെങ്കിൽ അറസ്റ്റ് ചെയ്തു നീക്കുമെന്ന് പൊലീസ് പ്രതിഷേധിക്കാനെത്തിയവരെ അറിയിക്കുകയും ഇവരെ തിരിചയക്കുകയും ചെയ്തു. എന്നാൽ, സ്ഥലത്ത് വീണ്ടും പ്രതിഷേധക്കാർ എത്തുകയായിരുന്നു.