കർണാടകത്തിൽ നിന്ന് അയോധ്യയിലേക്ക് ആറു പ്രത്യേക തീവണ്ടി സർവീസുകളുമായി ദക്ഷിണപശ്ചിമ റെയിൽവേ

കർണാടകത്തിൽ നിന്ന് അയോധ്യയിലേക്ക് ആറു പ്രത്യേക തീവണ്ടി സർവീസുകളുമായി ദക്ഷിണപശ്ചിമ റെയിൽവേ
ബെംഗളൂരു : കർണാടകത്തിൽ നിന്ന് അയോധ്യയിലേക്ക് ആറുപ്രത്യേക തീവണ്ടി സർവീസുകളുമായി ദക്ഷിണപശ്ചിമ റെയിൽവേ. ബെംഗളൂരു, മൈസൂരു, തുമകൂരു, ചിത്രദുർഗ, ബെലഗാവി എന്നിവിടങ്ങളിൽനിന്നാണ് ആറുപ്രത്യേക തീവണ്ടികൾ സർവീസുകൾ നടത്തുക. ഇതിനുപുറമേ ഗോവയിലെ വാസ്കോഡ ഗാമയിൽനിന്ന് ഒരു സർവീസുമുണ്ടാകും. ആസ്‌ത സ്പെഷ്യൽ സർവീസ് എക്സ്പ്രസ് എന്ന പേരിലാണ് 31 മുതൽ ഇവ ഓടിത്തുടങ്ങുക. ഓൺലൈനിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്. മൂന്നുദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ടിക്കറ്റ്നിരക്കും സമയവും പ്രഖ്യാപിച്ചിട്ടില്ല. ബെംഗളൂരുവിൽനിന്നും മൈസൂരുവിൽനിന്നും മാത്രം മൂന്നുവീതം സർവീസുകളാണുള്ളത്. 31-ന് ബെംഗളൂരു ബൈയ്യപ്പനഹള്ളിയിൽനിന്നാണ് അയോധ്യയിലേക്കുള്ള ആദ്യ സ്പെഷ്യൽ സർവീസ്.

06201 നമ്പർ തീവണ്ടി 31-നും ഫെബ്രുവരി 14-നും 28-നും ബയ്യപ്പനഹള്ളിയിൽനിന്ന് സർവീസ് നടത്തും. ഫെബ്രുവരി മൂന്ന്, 17, മാർച്ച് രണ്ട് എന്നീ തീയതികളിൽ തിരികെ ബെംഗളൂരുവിലേക്കും സർവീസുണ്ടാകും. തീവണ്ടി നമ്പർ 06202 മൈസൂരുവിൽനിന്നാണ് സർവീസ് തുടങ്ങുന്നത്. ഫെബ്രുവരി രണ്ടിനും 18- നും സർവീസുകളുണ്ടാകും. തിരികെ മൈസൂരുവിലേക്ക് ഫെബ്രുവരി ഏഴിനും 21 നുമാണ് സർവീസ്. തുമകൂരുവിൽനിന്ന് അയോധ്യയിലേക്കുള്ള 06203 നമ്പർ സർവീസ് ഫെബ്രുവരി ഏഴിനും 21-നുമാണ് പുറപ്പെടുക.

സർവീസ് ഫെബ്രുവരി ഏഴിനും 21-നുമാണ് പുറപ്പെടുക. ഫെബ്രുവരി 10-നും 24-നും അയോധ്യയിൽനിന്നും തിരികെ തുമകൂരുവിലേക്കും സർവീസ് നടത്തും. ചിത്രദുർഗയിൽനിന്ന് ഫെബ്രുവരി 11, 25 തീയതികളിൽ 06204 നമ്പർ തീവണ്ടി അയോധ്യയിലേക്ക് പ്രത്യേക സർവീസ് നടത്തും.14-നും 28-നും അയോധ്യയിൽനിന്ന് ചിത്രദുർഗയിലേക്ക് തിരിക്കും.മൈസൂരുവിൽനിന്ന് യാത്രതിരിക്കുന്ന രണ്ടാമത്തെ പ്രത്യേക ട്രെയിനാണ് 06206. ഫെബ്രുവരി 17-ന് മൈസൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടി 20-ന് അയോധ്യയിൽനിന്ന് ബെംഗളൂരുവിലേക്ക് തിരിക്കും. തീവണ്ടിഫെബ്രുവരി 12-നും 26 നുമായിരിക്കും സർവീസ്. അയോധ്യയിൽനിന്ന് ഫെബ്രുവരി 16-നും മാർച്ച് ഒന്നിനുമാണ് തിരികെയുള്ള സർവീസ്.എല്ലാ തീവണ്ടികളിലും 22 കോച്ചുകളാണുണ്ടാക. മൈസൂരുവിൽനിന്നു പുറപ്പെടുന്ന 06206-ാം നമ്പർ തീവണ്ടിയാണ് ഏറ്റവും ദൈർഘ്യമേറിയ സർവീസ് നടത്തുന്നത്. ഒരുവശത്തേക്ക് മാത്രം 3,004 കിലോമീറ്ററാണ് ഈ തീവണ്ടി സർവീസ് നടത്തുക.