എടൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മധ്യവയസ്ക്കനെ മരിച്ചനിലയിൽ കണ്ടെത്തി

എടൂരിൽ  സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മധ്യവയസ്ക്കനെ മരിച്ചനിലയിൽ കണ്ടെത്തി.
ഇരിട്ടി :മുണ്ടയാംപറമ്പ് കോളനിയിലെ താമസക്കാരൻ ബാലൻ (47) നെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. എടൂർ പോസ്റ്റോഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ബാലനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറളം പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂരിലേക്ക് മാറ്റി.