ട്രൈബൽ കലോത്സവം

ട്രൈബൽ കലോത്സവം 
ഇരിട്ടി: തില്ലങ്കേരി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇല്ലം കോളനിയിൽ ട്രൈബൽ കലോത്സവം സംഘടിപ്പിച്ചു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അണിയേരി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ എം ഷിംല അദ്ധ്യക്ഷത വഹിച്ചു സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാന്മാരായ കെ വി ആശ, പി കെ രതീഷ്, വി വിമല, പഞ്ചായത്ത് അംഗങ്ങളായ എം. അക്ഷയ , എൻ മനോജ്, ആനന്ദവല്ലി ,ഐ സി ഡി എസ് സൂപ്പർവൈസർ അരുൺ രേണുക ദേവി, കമ്മ്യൂണിറ്റി വുമൺ കൗൺസിലേറ്റർമാരായ ദേവിക, കാവേരി, വി ഇ ഒ മാരായ തസ്നീം, പ്രജീഷ് ,സി ഡി എസ് മെമ്പർമാരായ പ്രിയ കെ, ലീലാവതി വി, സജിന വി, സുധാമണി, അരുണ, രമ്യ എം വി, നിഷ,  മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിലങ്ങേരി കൃഷ്ണൻ, രേഷ്മ കെ ഊരുമൂപ്പൻ ഇ കെ ബാലകൃഷ്ണൻ, രവീന്ദ്രൻ, ചന്ദൻ വെള്ളുവ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു.