ഒ രാജ​ഗോപാലിനും ജ.എം ഫാത്തിമ ബീവിക്കും പത്മഭൂഷൺ

ഒ രാജ​ഗോപാലിനും ജ.എം ഫാത്തിമ ബീവിക്കും പത്മഭൂഷൺഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുതിർന്ന ബിജെപി നേതാവ് ഒ രാജ​ഗോപാലിനും ജസ്റ്റിസ് എം ഫാത്തിമ ബീവിക്കും പത്മഭൂഷൺ ലഭിച്ചു. പൊതുജനങ്ങൾക്ക് വേണ്ടി നടത്തിയ പ്രവർത്തനത്തിലുള്ള അം​ഗീകാരമാണെന്നും സംതൃപ്തിയുണ്ടെന്നും ഒ രാജ​ഗോപാൽ 24നോട് പറഞ്ഞു. അം​ഗീകാരം യുവജനങ്ങൾക്ക് കൂടി പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കാസര്‍ഗോട്ടെ കര്‍ഷകന്‍ സത്യനാരായണ ബെലേരി, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍ എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് പത്മശ്രീ ലഭിച്ചത്.

പത്മവിഭൂഷൺ പുരസ്കാര ജേതാക്കൾ:
വൈജയന്തിമാല ബാലി, ചിരഞ്ജീവി, എം വെങ്കയ്യ നായിഡു, ബിന്ദേശ്വർ പഥക്, പത്മ സുബ്രഹ്മണ്യം

പത്മഭൂഷൺ: ജസ്റ്റിസ് എം. ഫാത്തിമ ബീവി, ഹോർമുസ്ജി എൻ കാമ, മിഥുൻ ചക്രവർത്തി, സീതാറാം ജിൻഡാൽ, യംഗ് ലിയു, അശ്വിൻ ബാലചന്ദ് മേത്ത, സത്യബ്രത മുഖർജി,രാം നായിക്, തേജസ് മധുസൂദൻ പട്ടേൽ,ഒ രാജഗോപാൽ, ദത്താത്രയ് അംബാദാസ് മയലൂ, ടോഗ്ദാൻ റിൻപോച്ചെ , പ്യാരേലാൽ ശർമ്മ, ചന്ദ്രേശ്വർ പ്രസാദ് താക്കൂർ, ഉഷാ ഉതുപ്പ്, വിജയകാന്ത്, കുന്ദൻ വ്യാസ്