ന്യൂഡൽഹി: രാജ്യം റിപ്പബ്ലിക് ദിന നിറവിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി രാഷ്‌ട്രസേവനത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവന്മാരുടെ ഓർമ്മയ്‌ക്കായി പുഷ്പചക്രം അർപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്, സംയുക്ത സൈനിക മേധാവി, കര-നാവിക-വ്യോമസേന മേധാവിമാർ എന്നിവർ അദ്ദേഹത്തെ അനു​ഗമിച്ചു.