സർക്കാർഭൂമിയിലെ മരംകൊള്ള, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം യൂനുസ് ഉളിയിൽ

സർക്കാർഭൂമിയിലെ മരംകൊള്ള, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം യൂനുസ് ഉളിയിൽ
ഇരിട്ടി:ഇരിട്ടി നഗരസഭ ആയുർവേദ ആശുപത്രിക്ക്‌ ജനകീയ ധനസമാഹരണത്തിലൂടെ വാങ്ങിയ ആവിലാട്ടെ ഭൂമിയിൽ നിന്നും വിലപിടിപ്പുള്ള നിരവധി  മരങ്ങൾ മോഷണം പോയതിൽ സമഗ്രാന്വേഷണം നടത്തണമെന്നും, കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ പേരാവൂർ മണ്ഡലം പ്രസിഡന്റ്‌ യൂനുസ് ഉളിയിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.22-ാം തിയ്യതി തിങ്കളാഴ്ച മരങ്ങൾ മോഷണം പോയത് ശ്രദ്ധയിൽ പെട്ട ഉടനെ എസ്ഡിപിഐ ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി സംഭവം വിശദമായി അന്വേഷിക്കുകയും മുനിസിപ്പൽ പ്രസിഡന്റ്‌ എസ് നൂറുദ്ധീൻ പ്രസ്താവനയിലൂടെ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.തുടർന്ന് 23-ാം തിയ്യതി ചൊവ്വാഴ്ച രാവിലെ നഗരസഭ ഹാളിൽ നടന്ന കൗൺസിൽ യോഗത്തിൽ നരയൻപാറ വാർഡ് കൗൺസിലർ പി ഫൈസൽ ഈ വിഷയം ഉന്നയിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുന്നതിനു പകരം ഈ മരം കൊള്ളയിൽ നിസ്സംഗത പാലിക്കുന്ന രീതിയാണ് നഗരസഭ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്.ഈ വിഷയം ഗൗരവമായി കണ്ട് കുറ്റക്കാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി കൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മണ്ഡലം പ്രസിഡന്റ്‌ യൂനുസ് ഉളിയില്‍ പ്രസ്താവനയിൽ പറഞ്ഞു.