സന്ദർശക വിസയിൽ ഖത്തറിലെത്തിയ കൂത്തുപറമ്പ് സ്വദേശി മരിച്ചു

സന്ദർശക വിസയിൽ ഖത്തറിലെത്തിയ   കൂത്തുപറമ്പ് സ്വദേശി മരിച്ചു

ദോഹ: ഖത്തറിൽ സന്ദർശക വിസയിലെത്തിയ കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് കുനിയിൽ പാലം കുട്ടിഹസ്സൻ ഹൗസിൽ സി.എച്ച് അഷ്റഫ് (65) ആണ് മരിച്ചത്. രണ്ടാഴ്‌ച മുമ്പാണ് ഭാര്യക്കൊപ്പം ഖത്തറിലെത്തിയത്.

ഭാര്യ: താഴലങ്ങാടി പാലമടത്തുമ്മൽ സൈനബ. മക്കൾ: സജീറ, മുഹമ്മദ് സജ്ജാദ് (ഖത്തർ), റഷീദ, ഫാത്തിമ, മറിയു. മരുമക്കൾ: ആശിഖ് (ഖത്തർ), സഹല, സിറാജ് (ഖത്തർ), അഫ്സൽ (ബഹ്റൈൻ).

നിയമ നടപടികൾക്ക് ശേഷം മൃതദേഹം അബു ഹമൂർ മിസൈമീർ ഖബർസ്ഥാനിൽ ഖബറടക്കും.