വേർപിരിയാനാവാത്ത ആത്മബന്ധം, മൂ​ന്ന് സ​ഹോ​ദ​രി​മാ​രും വിവാഹം കഴിച്ചത് ഒ​രേ യു​വാ​വി​നെ

 
വേർപിരിയാനാവാത്ത ആത്മബന്ധം, മൂ​ന്ന് സ​ഹോ​ദ​രി​മാ​രും വിവാഹം കഴിച്ചത് ഒ​രേ യു​വാ​വി​നെ



സ്വ​ന്തം മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും പി​രി​ഞ്ഞി​രി​ക്ക​ണ​മെ​ന്ന​തി​നാ​ൽ പ​ല പെ​ൺ​കു​ട്ടി​ക​ൾ​ക്കും വി​വാ​ഹം സ​ന്തോ​ഷ​ത്തോ​ടൊ​പ്പം സ​ങ്ക​ടം കൂ​ടി​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ​ര​സ്‌​പ​രം വേ​ർ​പി​രി​യാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ പേ​രി​ൽ വേ​റി​ട്ടൊ​രു തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ ജി​ല്ല​യി​ലെ ദൗ​രി​യ ഗ്രാ​മ​ത്തി​ലു​ള്ള മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ. വി​വാ​ഹം ക​ഴി​ഞ്ഞാ​ലും വേ​ർ​പി​രി​യാ​തി​രി​ക്കാ​ൻ മൂ​വ​രും ഒ​രേ യു​വാ​വി​നെ ത​ന്നെ വി​വാ​ഹം ക​ഴി​ച്ചു എ​ന്ന​താ​ണ് ര​സ​ക​ര​മാ​യ കാ​ഴ്ച.

ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രാ​യ സ​രോ​ജ് (20), സാ​വി​ത്രി (19), സ​ന്തോ​ഷ് (18) എ​ന്നി​വ​രാ​ണ് ഇ​വ​രു​ടെ കാമ​റാ​മാ​നാ​യ വി​കാ​സി​നെ (20) വി​വാ​ഹം ക​ഴി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​വ​ർ പോ​സ്റ്റ് ചെ​യ്‌​തി​രു​ന്ന വീ​ഡി​യോ​ക​ളെ​ല്ലാം പ​ക​ർ​ത്തി​യി​രു​ന്ന​ത് വി​കാ​സാ​ണ്. യു​വ​തി​ക​ളു​ടെ ഭ​ർ​ത്താ​വാ​യി വി​കാ​സ് ചി​ല വീ​ഡി​യോ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്. വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ പ​ര​സ്‌​പ​രം പി​രി​ഞ്ഞി​രി​ക്കേ​ണ്ടി വ​രു​മ​ല്ലോ എ​ന്ന ഭ​യം കാ​ര​ണ​മാ​ണ് ഒ​രേ ആ​ളെ​ത്ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സ​രോ​ജ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

‘കു​ട്ടി​ക്കാ​ലം മു​ത​ൽ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ്. വേ​ർ​പി​രി​ഞ്ഞ് ജീ​വി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ പോ​ലും വ​യ്യ. വി​വാ​ഹം ഞ​ങ്ങ​ളെ വേ​ർ​പി​രി​ക്കു​മെ​ന്ന് തോ​ന്നി​യ​പ്പോ​ൾ ജീ​വ​നൊ​ടു​ക്കാ​ൻ പോ​ലും തീ​രു​മാ​നി​ച്ചി​രു​ന്നു. പി​ന്നീ​ടാ​ണ് ഒ​രു പു​രു​ഷ​നെ ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് തീ​രു​മാ​നി​ച്ച​ത്. ഞ​ങ്ങ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രാ​ണ്. ഞ​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്ന് സ​രോ​ജ് പ​റ​ഞ്ഞു.

ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. യു​വ​തി​ക​ളു​ടെ​യും യു​വാ​വി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളോ ബ​ന്ധു​ക്ക​ളോ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. സ​ഹോ​ദ​രി​മാ​രു​ടെ ആ​ത്മ​ബ​ന്ധം മ​ന​സി​ലാ​ക്കി​യ ആ​ളെ​ന്ന നി​ല​യി​ലാ​ണ് വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ച്ച​തെ​ന്നാ​ണ് വി​കാ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, വി​വാ​ഹം നി​യ​മ​പ്ര​കാ​രം നി​ല​നി​ൽ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​വ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്.