ഇരിട്ടിയിൽ റോഡ് സുരക്ഷാ റാലി നടത്തി


 ഇരിട്ടിയിൽ റോഡ് സുരക്ഷാ റാലി നടത്തി.

റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഇരിട്ടി ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നേതൃത്വത്തില്‍ ഇരിട്ടി സബ് ആര്‍ ടി ഓഫീസിന്റെ സഹകരണത്തോടെ റോഡ് സുരക്ഷാ റാലി നടത്തി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി.ആര്‍ ഷനില്‍കുമാര്‍, കെ കെ ജിതേഷ് എന്നിവര്‍ ചേര്‍ന്ന് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ദിയ ഗോൾഡ് മാനേജിംഗ് ഡയറക്ടർ മൻസൂർ അടിയാണ്ടി അജ്നാസ് നിഷാന്ത് താഹ മജീദ് തുടങ്ങിയവർ പങ്കെടുത്തു.ഇരിട്ടി മേഖലയിലെ വിവിധ ഇടങ്ങളിൽ നിന്നും വാഹനങ്ങൾ പരിശോധിച്ചു നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ചു പോകുന്ന ഡ്രൈവർമാർക്ക് ദിയ ഗോൾഡ് ഡയമണ്ട് പാരിതോഷികം നൽകി ദിയ ഗോൾഡ് കോഴിക്കോടും ഇത്തരത്തിൽ റാലി സംഘടിപ്പിച്ചിരുന്നു