വയനാട്: മുടക്കൊല്ലിയിൽ കടുവ പന്നിയെ പിടികൂടുന്ന ചിത്രം പുറത്ത്. കഴിഞ്ഞ ദിവസങ്ങളിലായി ശ്രീനേഷ്, ശ്രീജിത്ത് എന്നിവരുടെ ഫാമിലെത്തിയ കടുവയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കടുവ ഫാമിൽ നിന്ന് പന്നിയുമായി പുറത്തേക്ക് ചാടുന്ന ദൃശ്യം ഇന്നലെ പുറത്തുവന്നിരുന്നു.

കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ സ്ഥാപിച്ച ക്യാമറയിലാണ് ചിത്രം ലഭിച്ചത്. വനം വകുപ്പു വച്ച ക്യാമറ ട്രാപ്പിൽ ചിത്രം ലഭിച്ചിരുന്നു. വയനാട് വൈൽഡ് ലൈഫിലെ 39 -ആം നമ്പർ കടുവയാണിതെന്ന് സ്ഥിരീകരണം ഉണ്ട്. കടുവയ്ക്കായി മേഖലയിൽ രണ്ട് കൂടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതേ ഫാമിൽ മൂന്നുതവണ ഈ കടുവ എത്തിയിരുന്നു.