‌സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ത്ത​തി​നു കാ​ർ കേ​ടു​വ​രു​ത്തി; പയ്യന്നൂരിലെ സംഭവം ഇങ്ങനെ

‌സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ത്ത​തി​നു കാ​ർ കേ​ടു​വ​രു​ത്തി; പയ്യന്നൂരിലെ സംഭവം ഇങ്ങനെപ​യ്യ​ന്നൂ​ര്‍: സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നു സാ​ധ​നങ്ങൾ വാ​ങ്ങാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ കാ​റി​നു കേ​ടു​വ​രു​ത്തി​യ​താ​യു​ള്ള പ​രാ​തി​യി​ല്‍ കോടതി നിർദേശപ്രകാരം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ണ്ടോ​ത്തെ കെ.​ കു​ട്ടി​കൃ​ഷ്ണ​ന്‍റെ പ​രാ​തി​യി​ലാ​ണു പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന പ​യ്യ​ന്നൂ​ര്‍ സ്‌​കൈ​പ്പ​ര്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ലെ ജോ​ലി​ക്കാ​രാ​യ റൗ​ഫ്, സൂ​ര​ജ് എ​ന്നി​വ​ര്‍​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ള്‍​ക്കു​മെ​തി​രേയാണ് കേസ് എടുത്തത്.

2022 ന​വം​ബ​ര്‍ 12ന് ​വൈ​കു​ന്നേ​രം 6.15 ഓ​ടെ​യാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. റോ​യ​ല്‍ കോ​പ്ല​ക്‌​സി​ലെ പെ​യി​ന്‍റ് ഹൗ​സി​ന് മു​ന്നി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത പ​രാ​തി​ക്കാ​ര​ന്‍റെ ടാ​റ്റാ പ​ഞ്ച് കാ​റി​ന്‍റെ പി​ന്നി​ലും വ​ല​തു​വ​ശ​ത്തും കോ​റി​വ​ര​ച്ച് കേ​ടു​വ​രു​ത്തി​യ​തി​ലൂ​ടെ പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണു പ​രാ​തി.

സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​തെ സ​മീ​പ​ത്തു കാ​ര്‍ നി​ര്‍​ത്തി​യി​ട്ട​തി​ന്‍റെ വി​രോ​ധ​മാ​ണു സം​ഭ​വ​ത്തി​നു കാ​ര​ണ​മാ​യി പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ള്ള​ത്.

പ​രാ​തി​ക്കാ​ര​ന്‍ പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെത്തു​ട​ര്‍​ന്ന് പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കു​ന്ന​തി​ന് കോ​ട​തി നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.