ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാന്‍ വനം വകുപ്പ്; ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുന്നു

ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാന്‍ വനം വകുപ്പ്; ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുന്നു


മാനന്തവാടി:  മാനന്തവാടിയിൽ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാനാകാതെ ദൗത്യ സംഘം. കരടിയെ ഇന്ന് പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.

ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ പയ്യമ്പള്ളിയില്‍ കണ്ട കരടിയിപ്പോള്‍, തോണിച്ചാല്‍, പീച്ചങ്കോട്, തരുവണ കരിങ്ങാരി എന്നീ മേഖലകളിലുണ്ടെന്നാണ് വിവരം. കരടിയെ വനംവകുപ്പ് മയക്കുവെടിക്ക് ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

ഇന്നലെ കരിങ്ങാരിയിലെ നെല്‍പ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടിരുന്നു. വയനാട് നോര്‍ത്ത്, സൗത്ത് ഡിഎഫ്ഒമാര്‍ തരുവണ കരിങ്ങാരിയിലെത്തി പരിശോധന നടത്തിയെങ്കിലു, കരടി ഒളിച്ചിരിക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇന്നലെ വൈകീട്ട് വരെ കരടിയുടെ പിറകെയായിരുന്നു ആര്‍ആര്‍ടി. രാത്രി വൈകി, ചേര്യംകൊല്ലി ഭാഗത്ത് കരടിയുടെ സന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.