പേരാവൂരിൽ പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചതിന് രണ്ട് സ്ഥാപനങ്ങൾക്ക് പിഴ

 പേരാവൂരിൽ പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചതിന് രണ്ട് സ്ഥാപനങ്ങൾക്ക് പിഴ


പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചതിനും ജൈവ-അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും പേരാവൂർ ടൗണിലെ രണ്ട് സ്ഥാപനങ്ങൾക്ക് 10000 രൂപ വീതം പിഴ ചുമത്തി.സ്ഥലമുടമക്ക് മുന്നറിയിപ്പ് നോട്ടീസും നൽകി.ക്രിസ്റ്റൽ മാളിലെ സെഞ്ച്വറി സൂപ്പർ മാർക്കറ്റ്, ലസ്സി ടൈം കൂൾബാർ എന്നിവക്കാണ് പിഴ ചുമത്തിയത്.

പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നത് പരാതിക്കാരൻ വീഡിയോയിൽ പകർത്തി പഞ്ചായത്തിന്റെ ഇ- മെയിലിലേക്കയച്ചാണ് പരാതി നൽകിയത്.ആദ്യമായാണ് പേരാവൂർ പഞ്ചായത്ത് വീഡിയോ പരാതിയിൽ നടപടി സ്വീകരിക്കുന്നത്.

മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതിനെതിരെയും പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നതിനെതിരെയും ജില്ലയിൽ കാര്യക്ഷമമായി നടപടി സ്വീകരിക്കുന്ന പഞ്ചായത്തുകളിലൊന്നാണ് പേരാവൂർ.വരും ദിവസങ്ങളിലും പഞ്ചായത്ത് പരിധിയിലെ ടൗണുകളിൽ കർശന പരിശോധന തുടരുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.