ഗുരുതര രോഗബാധിതരായ ദമ്പതികൾ ഉദാരമതികളുടെ സഹായം തേടുന്നു

ഗുരുതര രോഗബാധിതരായ ദമ്പതികൾ ഉദാരമതികളുടെ സഹായം തേടുന്നു 
ഇരിട്ടി: ഗുരുതര രോഗബാധിതരായ ദമ്പതികൾ തങ്ങളുടെ ജീവിതം വീണ്ടെടുക്കാൻ ഉദാര മതികളുടെ സഹായം തേടുന്നു.   ഭാര്യയും അർബുദ രോഗബാധിതനായ ഇരിട്ടി കീഴൂരിലെ പടിഞ്ഞാറെ പുരയിൽ എ.എൻ.പി.ബാബുരാജനും പക്ഷാഘാതം വന്ന് ശരീരം പൂർണ്ണമായും തളർന്ന് കിടപ്പിലായ ഭാര്യ രേഖയുമാണ് തങ്ങളുടെ ചികിത്സയ്ക്കായി ഉദാരമതികളുടെ കനിവുതേടുന്നത്.
 ഇരിട്ടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ബാബു രാജൻ തൊഴിലിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം പോറ്റിയിരുന്നത്. ഒറ്റമുറി വാടക വീട്ടിൽ ആണ് ഇവർ കഴഞ്ഞ് വരുന്നത്.  രണ്ട് വർഷം മുൻപ് ബാബുവിന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന്  നാട്ടുകാരുടെ സഹായത്തോട ചികിത്സ തുടർന്ന് വരികയായിരുന്നു.  ഇതിനിടെയാണ് കഴിഞ്ഞ ഏപ്രിൽ മാസം ഭാര്യ രേഖ പക്ഷാഘാതം വന്ന് ശരീരം പൂർണ്ണമായും തളർന്ന് കിടപ്പിലായത്.  നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഭീമമായ സംഖ്യ ഇതിനകം ചികിത്സയ്ക്കായി ചിലവഴിച്ചു. അസുഖം പൂർണ്ണമായും ഭേദപ്പെടാനുള്ള തുടർചികിത്സയ്ക്കായി വിദഗ്ദ ചികിത്സയും പരിചരണവും ഇവർക്കാവശ്യമുണ്ട് ഇതിനായി ഭീമമായ തുക ഇനിയും ആവശ്യമായി വന്നിരിക്കുകയാണ്.  വിദ്യാത്ഥികളായ മക്കളുടെ തുടർപOനവും വഴിമുട്ടിയിരിക്കുകയാണ്. രോഗം മൂലം ബാബുരാജന് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവാനും പറ്റാത്ത സാഹചര്യമാണുള്ളത്.
വരുമാന മാർഗ്ഗങ്ങളൊന്നുമില്ലാത്ത അവസ്ഥയിൽ  സുമനസ്സുകളുടെ സഹായം ലഭിച്ചാൽ മാത്രമേ കുടുംബത്തിന് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. അതിനാൽ  ഉദാരമതികളുടെ സഹായത്തിനായി പ്രതീക്ഷകളോടെ കൈ നീട്ടുകയാണ് ഈ കുടുംബം
വിലാസം- ബാബു രാജൻ.എ.എൻ.പി, പടിഞ്ഞാറെ പുരയിൽ ഹൗസ്, കീഴൂർ, പി.ഒ.കീഴൂർ. ഗൂഗിൾപേ നമ്പർ - 9645161176. 
Bank A/c, Union Bank iritty Branch, A/c No: 61600 201000 57 22, IFSC Code: UB lN0561606.