മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ


തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയെ മാരക മയക്കുമരുന്നുമായി എക്സൈസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പിലെ പുന്നക്കൻ വീട്ടിൽ നദീർ (28) നെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനനും സംഘവും കണ്ണൂർ നഗരത്തിൽ വെച്ച് അറസ്റ്റ് ചെയ്ത‌ത്. 4.931 ഗ്രാം കഞ്ചാവും 4.631 ഗ്രാം മെത്താംഫിറ്റാമിനു മായാണ് ഇയാളെ പിടികൂടിയത്.