മുസ്ലിം ലീഗ്ദേശരക്ഷായാത്രക്ക് പേരാവൂർ മണ്ഡലത്തിൽ സ്വീകരണം നൽകി.

മുസ്ലിം ലീഗ്ദേശരക്ഷായാത്രക്ക് പേരാവൂർ മണ്ഡലത്തിൽ സ്വീകരണം നൽകി.
ഇരിട്ടി: ഇന്ത്യയെ വീണ്ടെടുക്കാൻ  ഇന്ത്യയോടൊപ്പം എന്ന സന്ദേശമുയർത്തി  മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രക്ക് പേരാവൂർ നിയോജക മണ്ഡലത്തിലെ
 വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. അടക്കാത്തോട് നിന്ന് ആരംഭിച്ച ജാഥ കാക്കയങ്ങാട് സമാപിച്ചു. കേ
ളകം അടക്കാത്തോട് നൽകിയ സ്വികരണത്തിൽ പി.എച്ച്. കബീർ അധ്യക്ഷനായി. പേരാവൂരിൽ സിറാജ് പൂക്കോത്തും പായം വള്ളിത്തോട് എം. ഉസൈൻ ക്കുട്ടിയും ആറളത്ത് മാമുഹാജിയും കരിക്കേട്ടക്കരിയിൽ മൊയ്തിൻ മുല്ലപ്പള്ളിയും അധ്യക്ഷനായി. ഇരിട്ടിയിൽ നൽകിയ സ്വീകരണത്തിൽ സമീർ പുന്നാട് അധ്യക്ഷനായി. അൻസാരി തില്ലങ്കേരി, വി.പി. റഷീദ് എന്നിവർ സംസാരിച്ചു. കാക്കയങ്ങാട് സമാപന സമ്മേളനം മനാഫ് അരിക്കോട് ഉദ്ഘാടനം ചെയ്തു. ചാത്തോത്ത് മൊയ്തിൻ അധ്യക്ഷനായി . ഇബ്രാഹിംമുണ്ടേരി, ഒമ്പാൻ ഹംസ,  എം.എം. മജീദ്, കെ.എ. ലത്തീഫ്, നസീർ നല്ലൂർ, മുസ്ഥഫ ണ്ടയാട്, മുഹമ്മദ് കടവത്തൂർ, കെ.ടി. സഹദുള്ള, തുടങ്ങിയവർ സംസാരിച്ചു.