ലോകത്തിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതം എവറസ്റ്റ് കൊടുമുടിയാണെങ്കില്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവമായ അഗ്നിപര്‍വ്വതം അര്‍ജന്‍റീന - ചിലി അതിര്‍ത്തിയിലെ ഓഗോസ് ദെല്‍ സലോദോയാണ്. 22,600 അടി ഉയരമുള്ള അഗ്നിപര്‍വ്വതം ഒരു മലയാളി പര്‍വ്വതാരോഹകന്‍ കീഴടക്കിയിരിക്കുന്നു. പത്തനംതിട്ട പന്തളം പൂഴിക്കാട് ദാറുല്‍ കറാമില്‍ എം എ അലി അഹമ്മദ് ഖാന്‍റെയും ജെ ഷാഹിദയുടെയും മകനായ ഷെയ്ഖ് ഹസന്‍ ഖാനാണ് (36) ഈ അപൂര്‍വ്വ നേട്ടം കൈവരിച്ച മലയാളി. ചിലിയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതം കൂടിയായ  ഓഗോസ് ദെല്‍ സലോദോയുടെ നിറുകയില്‍ ഇന്ത്യയുടെ ദേശീയ പതാകയുമായി നില്‍ക്കുന്ന ഷെയ്ഖ് ഹസന്‍ ഖാന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. 

ഷെയ്ഖ് ഹസന്‍ ഖാന്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റില്‍ ധനകാര്യവകുപ്പ് അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസറാണ്. 2022 ല്‍ കൊവിഡ് ഷെയ്ഖ് ഹസന്‍ ഖാന്‍ ഏവറസ്റ്റ് കീഴടക്കിയിരുന്നു. ലോകത്തിലെ ഉയരം കൂടിയ മറ്റ് പര്‍വ്വതങ്ങളായ കിളിമഞ്ചാരോ, വടക്കന്‍ അമേരിക്കയിലെ ഡെനാലി, അന്‍റാര്‍ട്ടിക്കയിലെ മൌണ്ട് വിന്‍സന്‍ എന്നീ പര്‍വ്വതങ്ങള്‍ കീഴടക്കിയ ശേഷമാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപര്‍വ്വതമായ ഓഗോസ് ദെല്‍ സലോദോ ,ഷെയ്ഖ് ഹസന്‍ ഖാന്‍ കീഴടക്കിയത്,