കരിക്കോട്ടകരിയിൽ വീട് കത്തി നശിച്ചു.

കരിക്കോട്ടകരിയിൽ വീട് കത്തി നശിച്ചു.
ഇരിട്ടി:  കരിക്കോട്ടകരിയിൽ വീട് കത്തി നശിച്ചു.  രാജീവ് ദശലക്ഷം കോളനിക്ക് സമീപം  ബിന്ദു താഴത്തോലിക്കലിന്റെ വീടാണ്    കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക  നിഗമനം. 
 ശനിയാഴ്ച രാത്രി ഒൻപതു മണിയോടെ ആയിരുന്നു സംഭവം.  വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാർ ഇടപെട്ട് തീ അണക്കുകയായിരുന്നു. ഈ സമയം  വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.  വീട്ടിലെ ഉപകരണങ്ങളും രേഖകളും സർട്ടിഫിക്കറ്റുകളും മറ്റും  പൂർണ്ണമായി കത്തി നശിച്ചു. വിധവയായ  ബിന്ദു സർക്കാർ നൽകിയ നാലു സെന്റ്‌ ഭൂമിയിലെ ഒറ്റമുറി വിടാണ് കത്തി നശിച്ചത്. സർക്കാർ ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷനൽകി കാത്തിരിക്കുന്ന  ബിന്ദുവിന്റെ പേര്  ലിസ്റ്റിൽ 150 മുകളിലാണ്.  അധികൃതർ അടിയന്തിരമായി ഇടപെട്ട് വീട് പുനർനിമ്മിക്കാനുള്ള നടപടി ആരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.  അയ്യൻകുന്ന് പഞ്ചായത്ത് പ്രിസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, വൈസ് പ്രിസിഡന്റ് ബീന റോജസ്, മെമ്പർ സിബി വാഴക്കാല എന്നിവർ വീട് സന്ദർശിച്ചു.