ബത്തേരിക്കടുത്ത് ചേരംപാടിയിൽ ബസ് ഇലക്ട്രിക് പോസിറ്റിലിടിച്ച് ഡ്രൈവറും യാത്രികനും ഷോക്കേറ്റ് മരിച്ചു

ബത്തേരിക്കടുത്ത് ചേരംപാടിയിൽ ബസ് ഇലക്ട്രിക് പോസിറ്റിലിടിച്ച് ഡ്രൈവറും യാത്രികനും ഷോക്കേറ്റ് മരിച്ചു

സുൽത്താൻ ബത്തേരി : ബസ് ഇലക്ട്രിക് പോസിറ്റിലിടിച്ച് ഡ്രൈവറും യാത്രികനും ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരിൽ നിന്ന് വയനാട് അതിർത്തിയായ അയ്യൻകൊല്ലിയിലേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ നാഗരാജ് [49], ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരൻ ബാലാജി [51] യും വൈദ്യുതാഘാതമേറ്റ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.അയ്യൻകൊല്ലിക്കടുത്ത് മഴുവൻ ചേരംപാടിയിലാണ് സംഭവം. ഇന്ന് വൈകുന്നേരം ഏഴരയോടെയാണ് അപകടം.