നിതീഷ് കുമാര്‍ രാജിവച്ചു, ബിഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ വീണു, ഇനി ബിജെപി പാളയത്തിലേക്ക്

നിതീഷ് കുമാര്‍ രാജിവച്ചു, ബിഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ വീണു, ഇനി ബിജെപി പാളയത്തിലേക്ക്



പാറ്റ്ന∙ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമർ രാജിവച്ചു. രാജ്ഭവനിൽ എത്തിയ നിതീഷ് കുമാർ ഗവർണർക്ക് രാജിക്കത്ത് നല്‍കി. ഇതോടെ ആര്‍ജെഡി-കോണ്‍ഗ്രസ് പിന്തുണയിലുള്ള സഖ്യസര്‍ക്കാറിന്റെ 18 മാസത്തെ ഭരണമാണ് അവസാനിച്ചത്. ജെഡിയു– ആർജെഡി– കോൺഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായ നിതീഷ് കുമാർ മുന്നണി രാജി​വെച്ചതോടെ ഇന്ന് ​വൈകിട്ട് നാലുമണിക്കോ അഞ്ചു മണിക്കോ ബിജെപി–ജെഡിയു സഖ്യസർക്കാരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ഇന്ന് രാവിലെ പത്ത് മണിക്ക് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ജെഡിയു നിയസഭാകക്ഷി യോ​ഗം പൂർത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവർണറെ കണ്ട് രാജിക്കാര്യം അറിയിച്ചത്. ബിജെപിക്ക് 2 ഉപമുഖ്യമന്ത്രിമാരും സ്പീക്കറുമെന്നതാണ് പുതിയ സഖ്യത്തിലെ ധാരണയെന്നാണു പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം നിതീഷിനൊപ്പം ചില കോൺ​ഗ്രസിലെ എംഎൽഎമാരെ കൂറുമാറ്റി ഒപ്പമെത്തിക്കാൻ നീക്കം. ആകെയുള്ള 19 എംഎൽഎമാരിൽ 11 എംഎൽഎമാരെ ബന്ധപ്പെടാനാകുന്നില്ലെന്നാണ് റിപ്പോർട്ട്. ബിജെപി സംസ്ഥാന നേതൃത്വവും എംഎൽഎമാരും എംപിമാരുമായി കൂടിക്കാഴ്ച നടത്തും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡയും പട്നയിലെത്തിയേക്കും.

2020 -2021 ബീഹാര്‍ നിയമസഭ ഫലം

ബീഹാർ ആകെ സീറ്റ് 243
കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റ്

2022 ഓഗസ്റ്റിലാണ് നിതീഷ് കുമാർ എൻഡിഎ ബന്ധം ഉപേക്ഷിച്ച് ആർജെഡി - കോൺഗ്രസ് അടങ്ങുന്ന മഹാഗഡ്ബന്ധന്റെ്‌ ഭാഗമായത്.

കക്ഷി നില

ആർജെഡി 79

ബിജെപി 78

ജെഡിയു 45

കോൺഗ്രസ് 19

ഇടത് കക്ഷികൾ 16

എച്ച്എഎം 4

എഐഎംഐഎം 1

സ്വതന്ത്രൻ 1

‘‘ നിലവില്‍ നീതിഷ് കുമാറി ന്റെ്‌ ജെഡിയു മുന്നിണി വിട്ട് പോയാൽ ’’ ആർജെഡി + കോൺഗ്രസ് + ഇടത് കക്ഷികൾക്കുള്ളത് 114 സീറ്റ്. കേവല ഭൂരിപക്ഷത്തിൽ നിന്ന് 8 സീറ്റ് കുറവ്

ബിജെപിയും ജെഡിയുവും ഒന്നിച്ചാൽ 123 സീറ്റ്കേവല ഭൂരിപക്ഷം മറികടക്കും .

ജെഡിയു 45 + ബിജെപി 78 കക്ഷി നില 123 സീറ്റ്