കോൺഗ്രസ് തില്ലങ്കേരി മണ്ഡലം എക്സിക്യുട്ടീവ് ക്യാമ്പ് നടത്തി

കോൺഗ്രസ് തില്ലങ്കേരി മണ്ഡലം എക്സിക്യുട്ടീവ് ക്യാമ്പ്  നടത്തി.
ഇരിട്ടി : കോൺഗ്രസ് തില്ലങ്കേരി മണ്ഡലം എക്സിക്യുട്ടീവ് ക്യാമ്പ് ഡി.സി സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് രാഗേഷ് തില്ലങ്കേരി അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർമാരായ ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ, ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് മാവില,ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. ഇ ആർ വിനോദ് കുമാർ  സംസാരിച്ചു. സമാപന യോഗം കെ പി സി സി മെമ്പർ കെ സി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. 
ഡി സി സി നിരീക്ഷകൻ കെ ടി ഗംഗാധരൻ, ക്യാമ്പ് ഡയറക്ടർ എൽ ജി ദയാനന്ദൻ, പി എം രാധാകൃഷ്ണൻ മാസ്റ്റർ, കെ പി പത്മനാഭൻ, മൂർക്കോത്ത്, കുഞ്ഞിരാമൻ, വി മോഹനൻ, യു സി നാരായണൻ, പി വി പ്രസന്നൻ, ഐ ജാനകി, മുഹമ്മദ് കുന്നത്ത്  എന്നിവർ സംസാരിച്ചു.