പട്ടാരം വിമലഗിരി ധ്യാന കേന്ദ്രം ജൂബിലി ആഘോഷം സമാപിച്ചു .

പട്ടാരം വിമലഗിരി ധ്യാന കേന്ദ്രം ജൂബിലി ആഘോഷം സമാപിച്ചു .

ഇരിട്ടി: പട്ടാരം വിമലഗിരി കപ്പൂച്ചിൻ ധ്യാന കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷം സമാപിച്ചു . ആഘോഷമായ കൃതഞ്ജതാ ബലിക്ക് തലശ്ശേരി അതിരുപത ആർച്ച്ബിഷപ് എമിരറ്റസ് മാർ. ജോർജ് ഞരളക്കാട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു . ഭരണങ്ങാനം അസീസി ധ്യാന കേന്ദ്രത്തിൽ ശുശ്രൂഷ ചെയ്തിരുന്ന ആർമണ്ടച്ചൻ മലബാറിൽ ഒരു ധ്യാനകേന്ദ്രം തുടങ്ങണമെന്ന ദൈവിക വെളിപാടിനാൽ പ്രേരിതനായി പട്ടാരത്ത് എത്തിയ അച്ചൻ 1996-ൽ ഇരിട്ടി പുഴയോരത്ത് പട്ടാരം കുന്നിൽ ധ്യാന കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. 2001 ജനുവരി 12 ന് 71 മത്തെ വയസ്സിൽ ക്യാൻസർ രോഗം മൂലം അദ്ദേഹം മരണമടഞ്ഞു. ആർമണ്ടച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണ നടപടികൾ പുരോഗമിച്ചുവരുന്നു. അച്ചന്റെ ബൗതീക ശരീരം കുടികൊള്ളുന്ന പാട്ടാരം വിമലഗിരി ആശ്രമത്തിലെ കബറിടത്തിൽ കബറിടത്തിങ്കൽ അനുസ്മരണ പ്രാർത്ഥനകൾ നടന്നു. ആർമണ്ടച്ചന്റെ 23-ാം ചരമവാർഷികാചരണവും ഒരുവർഷം നീണ്ടുനിന്ന ജൂബിലിയാഘോഷ സമാപന സമ്മേളനം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കപ്പൂച്ചിൻ സഭയുടെ കണ്ണൂർ പാവനാത്മ പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ.തോമസ് കരിങ്ങടയിൽ അദ്ധ്യക്ഷം വഹിച്ചു . മാർ. ജോർജ് ഞരളക്കാട്ട് അനുഗ്രഹ പ്രഭാഷണവും സമരണികയുടെ പ്രകാശനവും നടത്തി . അഡ്വ.സജീവ് ജോസഫ് എം എൽ എ, പായം പഞ്ചായത്ത് പ്രസിഡണ്ട് പി.വി. രജനി, പഞ്ചായത്ത് മെമ്പർ ഷൈജൻ ജേക്കബ് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോസ് തച്ചുകുന്നേൽ, വൈസ് പോസ്റ്റുലേറ്റർ ഫാ. ജിതിൻ മാനുവൽ എന്നിവർ പ്രസംഗിച്ചു. 25 വർഷം തുടർച്ചയായി ഇവിടെ ശുശ്രൂഷ ചെയ്ത പ്രേഷിതരെ മാർ. ജോർജ് ഞരളക്കാട്ടും, ഫാ.തോമസ് കരിങ്ങടയിലും ചേർന്ന് ആദരിച്ചു. ഒരു മണിക്ക് സ്നേഹവിരുന്നോടെ രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു.