തില്ലങ്കേരി തെക്കന്‍പൊയിലില്‍ വാഹന യാത്രയ്ക്കിടയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു


തില്ലങ്കേരി തെക്കന്‍പൊയിലില്‍ വാഹന യാത്രയ്ക്കിടയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു


ഇരിട്ടി:വാഹന യാത്രയ്ക്കിടയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു.തില്ലങ്കേരി തെക്കന്‍പൊയിലില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.തില്ലങ്കേരി ചാളപറമ്പില്‍ നിന്നും വാഹനത്തില്‍ കയറിയ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ഉടന്‍തന്നെ മട്ടന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മുഴക്കുന്ന് പോലീസ് സ്റ്റേഷനിലോ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണം.
ഫോണ്‍ : 04902471244,04902458200