വയനാട്ടിൽ കാട്ടാനാക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

വയനാട്ടിൽ കാട്ടാനാക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
മാനന്തവാടി :പാക്കം കാരേരിക്കുന്ന് നായ്ക്ക കോളനിയിലെ വിജയൻ -കമലാക്ഷി ദമ്പതികളുടെ മകൻ ശരത് [14]ആണ് പരിക്കേറ്റത്.കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ കോളനിക്ക് സമീപം വെച്ചാണ് കാട്ടാന ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് സംഭവം. കാട്ടാന കുട്ടിയെ തുമ്പികൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നു