ഏകദിന റേഡിയോ മാധ്യമ പഠന ക്യാമ്പ് ജനുവരി 28-ന്

ഏകദിന റേഡിയോ മാധ്യമ പഠന ക്യാമ്പ്  ജനുവരി 28-ന്

കണ്ണൂർ: റേഡിയോ ശ്രോതാക്കളുടെ കലാ സാംസ്കാരിക സംഘടനയായ കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന റേഡിയോ മാധ്യമ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു.28 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ കണ്ണൂർ താവക്കര റോഡിലുള്ള ഹോട്ടൽ റോയൽ ഒമർസിൽ നടക്കുന്ന പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.ആകാശവാണി,റേഡിയോ മാംഗോ,റേഡിയോ മലബാർ കമ്മ്യൂണിറ്റി എഫ്.എം എന്നീ നിലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വിവിധ സെഷനുകളിൽ പങ്കെടുക്കും. റേഡിയോ ശ്രോതാക്കൾക്കും മാധ്യമ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.മുഴുവൻ സമയം പങ്കെടുക്കുന്നവർക്ക് കലാവേദിയുടെ സർട്ടിഫിക്കറ്റ് നൽകും.രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും  ബന്ധപ്പെടുക:
9495802199