lllവിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്‌ സാമ്രാജ്യത്വ തന്ത്രമാണ്‌ ഇന്ന്‌ രാജ്യത്ത്‌ കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം എംപി പറഞ്ഞു

വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്‌ സാമ്രാജ്യത്വ തന്ത്രമാണ്‌ ഇന്ന്‌ രാജ്യത്ത്‌ കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം എംപി പറഞ്ഞു


ഇരിട്ടി: വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്‌ സാമ്രാജ്യത്വ തന്ത്രമാണ്‌ ഇന്ന്‌ രാജ്യത്ത്‌ കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം എംപി  പറഞ്ഞു. കണ്ണൂരിൽ നടക്കുന്ന കെഎസ്‌ടിഎ 33ാം സംസ്ഥാന സമ്മേളന ഭാഗമായി ഇരിട്ടിയിൽ വർഗീയതയുടെ നാനാർഥങ്ങൾ എന്ന വിഷയത്തിൽ നടത്തിയ മെഗാ സെമിനാർ ഉദ്‌ഘാടനം
ചെയ്യുകയായിരുന്നു റഹീം. സംഘാടക സമിതി ചെയർമാൻ കെ വി സക്കീർഹുസൈൻ അധ്യക്ഷനായി. ‘ഒരു രാഷ്‌ട്രം, ഒരു ഭാഷ, ഒരു സംസ്കാരം’ എന്ന ലക്ഷ്യം നടപ്പാക്കാനാണ്‌ ബിജെപി ശ്രമം. ബഹുസ്വരതയാണ്‌ നമ്മുടെ സംസ്കാരം. അത്‌  തകർക്കലാണ്‌ ലക്ഷ്യം. ഭരണഘടനാ ദത്തമായ വൈവിധ്യങ്ങളെ കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ല. മതത്തെ രാഷ്‌ട്രീയ അധികാരത്തിനായി ഉപയോഗിക്കുക വഴി വിഭജിച്ച്‌ ഭരിക്കുകയെന്ന ജനവിരുദ്ധ നയം തന്നെയാണ്‌ രാജ്യത്ത്‌  നടപ്പാക്കുന്നത്‌.  ഒരു രാഷ്‌ട്രം, ഒരു തെരെഞ്ഞെടുപ്പ്‌ എന്ന പദ്ധതിയും നമ്മുടെ ദേശീയ സങ്കൽപ്പങ്ങളെ അട്ടിമറിക്കാനുള്ളതാണ്‌–- റഹീം പറഞ്ഞു.
കെഎസ്‌ടിഎ സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരയ കെ സി മഹേഷ്‌, എ കെ ബീന, ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ, പ്രസിഡന്റ്‌ കെ പ്രകാശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സി സധീർ, കെ രഞ്ചിത്ത്‌, ഇരിട്ടി ഉപജില്ലാ സെക്രട്ടറി എം പ്രജീഷ്‌ എന്നിവർ സംസാരിച്ചു. മികച്ച എൻഎസ്‌എസ്‌ കോർഡിനേറ്റർ പുരസ്കാരം നേടിയ ഇരിട്ടി എച്ച്‌എസ്‌എസിലെ പ്രോഗ്രാം ഓഫീസർ ഇ പി അനീഷ്‌കുമാറിനെ അനുമോദിച്ചു.