ചിക്കന്‍ പോക്സ് ബാധിച്ച് ചികിത്സയിലായിരുന്ന 11കാരന്‍ മരിച്ചു


ചിക്കന്‍ പോക്സ് ബാധിച്ച് ചികിത്സയിലായിരുന്ന 11കാരന്‍ മരിച്ചുകാസർകോട്: ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്നു 11കാരന്‍ മരിച്ചു. കാസർകോട് തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മഹേന്ദ്രൻ-ശെൽവി ദമ്പതികളുടെ മകൻ മകുൽ ആണ് മരിച്ചത്.

മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.