ആറളം ഫാം ഫെസ്റ്റ് - കൂട്ട് 2024 ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും

ആറളം ഫാം ഫെസ്റ്റ് - കൂട്ട് 2024 ഘോഷയാത്രയും  സാംസ്കാരിക സമ്മേളനവും  
ഇരിട്ടി: ആറളം ഫാമിലെ തൊഴിലാളികളും, ജീവനക്കാരും അവരുടെ കുടുംബങ്ങളും ചേർന്ന് ഫാമിൽ കൂട്ട് 2024 എന്ന പേരിൽ ആറളം ഫാം ഫെസ്റ്റ് സംഘടിപ്പിച്ചു. ഘോഷയാത്രയോടെ ആയിരുന്നു തുടക്കം. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്‌ഘാടനം ചെയ്തു. 
 കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്ര പുരോഗതിയും ഭക്ഷ്യ സ്വയം പര്യാപ്തതയും ലക്ഷ്യം വെച്ച് മുൻ സോവിറ്റ് റഷ്യയുടെ സഹകരണത്തോടെ ഭാരത സർക്കാർ ആരംഭിച്ച ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ  സ്ഥാപനമായിരുന്നു ആറളം ഫാം.  ഇന്ന് ഫാമിനോടൊപ്പം ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസിവാസി പുനരധിവാസ  മേഖല കൂടിയാണ് ഇവിടം. ഫാം ആരംഭിച്ചതിനു ശേഷം  53 വർഷം പിന്നിടുന്ന വേളയിലാണ് ആറളം ഫാം തൊഴിലാളികളും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് ആറളം ഫാം ഫസ്റ്റ് 2024 എന്ന പേരിൽ ഒരു കൂട്ടായ്മ സംഘടിപ്പിച്ചത്. 
 ആറളം ഫാം എം ഡി  സന്ദീപ് കുമാർ ഐഎഎസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, പഞ്ചായത്തംഗം മിനി ദിനേശൻ ,കെ. ടി .ജോസ്, കെ. കെ. ജനാർദ്ദനൻ, സുരേഷ് ബാബു, ആൻറണി ജേക്കബ്, ഡോ. എം. ബിന്ദു, ടി.പി. പ്രേമരാജൻ, ജോസഫ് ജോർജ് എന്നിവർ സംസാരിച്ചു.